തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മറ്റിക്ക് കത്തയച്ചു. ബിജെപിയെ പുറത്താക്കാന്‍ മതേതര കക്ഷികളുടെ സഹകരണം വേണമെന്നും കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണെന്നും വി എസ് കത്തില്‍ കുറിച്ചു. മാത്രമല്ല പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരക്കണമെന്നും വിഎസ് പറയുന്നു.
ബംഗാള്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രായോഗിക രാഷ്ട്രീയത്തില്‍ ഊന്നിയുള്ള നിലപാട് പാര്‍ട്ടിയെടുക്കേണ്ടതെന്നാണ് യെച്ചൂരി പക്ഷം പറയുന്നത്. ബിജെപിയെ മിഖ്യ ശത്രുവായി കണ്ട് കോണ്‍ഗ്രസുമായി സഹകരണം നേരിട്ടല്ലെങ്കിലും പ്രാദേശികമായ സഹകരണമോ നീക്കുപോക്കുകളോ ആകാമെന്നുമാണ് യെച്ചൂരി നിലപാട്. ഇതിന് ബംഗാള്‍ ഘടകത്തിന്റെ പിന്തുണയും യെച്ചൂരിക്കുണ്ട്. ഇതിന് പിന്നാലെയാണ് യെച്ചൂകരിക്ക് വി എസ് അച്യുതാനന്ദനും പിന്തുണ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഇതിന് കാരാട്ട് പക്ഷം അംഗീകരിക്കുന്നില്ല. പാര്‍ട്ടിയുടെ നിലനില്‍പ്പില്‍ വിട്ടുവീഴ്ചയില്ലെന്നാണ് കാരാട്ടിന്റെ നിലപാട്. പാര്‍ട്ടി നയത്തില്‍ വെള്ളം ചേര്‍ക്കാനാവില്ല. 25 വര്‍ഷത്തെ തെറ്റുതിരുത്തല്‍ നടപടി പാഴാക്കരുതെന്നും കാരാട്ട് പക്ഷം പറയുന്നു. പ്രാദേശികമായി പോലും കോണ്‍ഗ്രസുമായി നീക്ക് പോക്ക് ഉണ്ടാക്കുന്നത് പാര്‍ട്ടിക്ക് ഗുരുതരമായി ദോഷം ചെയ്യും. അതിനാല്‍ ഇത്തരമൊരു നീക്ക്‌പോക്ക് സാധ്യമല്ലെന്നും കാരാട്ട് പക്ഷം പറയുന്നു.
Post Your Comments