നോയിഡ: മുന്‍ ബോക്സര്‍ ജിതേന്ദ്ര മന്(27) കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ അപ്പാര്‍ട്ട്മെന്റില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ജനുവരി 10നാണ് ജിതേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ മൂന്ന് പേര് പിടിയിലായതായി പോലീസ് പറഞ്ഞു. ഇറച്ചി വില്‍പ്പനക്കാരനായ ഇമ്രാന് ഖുറേഷി, ഇയാളുടെ കാമുകി ശ്രിഷ്ടി ഗുപ്ത, ഇവരുടെ ഡ്രൈവര്‍ നഫീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും ജിതേന്ദ്രയുടെ പേഴ്സും മൊബൈല്‍ ഫോണും താക്കോലുകളും കണ്ടെടുത്തെന്നും പോലീസ് പറഞ്ഞു. മാത്രമല്ല തക്തക്കറ പുരണ്ട വസ്ത്രങ്ങളും ഇവരുടെ താമസ സ്ഥലത്തുനിന്നും ലഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
ജിതേന്ദ്രയും സ്ത്രീയുമായുള്ള ഒരു വീഡിയോ സംഘം ഉണ്ടാക്കിയെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് അന്വഷണത്തില്‍ വ്യക്തമായി. ഖുറേഷിയും ശ്രിഷ്ടിയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
Post Your Comments