Latest NewsKeralaNews

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും : വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

തിരുവനന്തപുരം: ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശ്രീജിത്തിന് വിജ്ഞാപനം കൈമാറി.

എം.വി.ജയരാജനാണ് സമരപ്പന്തലിലെത്തി വിജ്ഞാപനം ശ്രീജിത്തിന് കൈമാറിയത്. അതേസമയം വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. അന്വേഷണ നടപടി തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നും ശ്രീജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button