തണ്ണിമത്തനില്‍ ധാരാളം വെള്ളമടങ്ങിയിട്ടുണ്ട്. കൂടുതല്‍ വെളളം ചെല്ലുന്നത് ശരീരത്തിലെ പിഎച്ച് തോതിനെ കുറയ്ക്കാം. ശരീരത്തില്‍ നിശ്ചിത പിഎച്ച് തോതുണ്ടെങ്കില് മാത്രമേ ദഹനം കൃത്യമായി നടക്കൂ. ധാരാളം വെള്ളമടങ്ങിയ തണ്ണിമത്തനൊപ്പം വെള്ളം കൂടി കുടിയ്ക്കുമ്പോള്‍ പിഎച്ച് വല്ലാതെ കുറയും. ഇത് ദഹനത്തെ ബാധിയ്ക്കും.
read also: തണ്ണിമത്തന് കുരു ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ അത്ഭുതഗുണങ്ങൾ
ആയുര്‍വേദ പ്രകാരവും തണ്ണിമത്തനൊപ്പം വെള്ളം കുടിയ്ക്കുന്നത് നിഷിദ്ധമാണെന്നു പറയുന്നു. തണ്ണിമത്തനൊപ്പം വെള്ളം മാത്രമല്ല, മറ്റൊരു ഭക്ഷണങ്ങളും പാടില്ലെന്നാണ് ആയുര്‍വേദം പറയുന്നത്. ഇത് തനിയ കഴിയ്ക്കുക. തണ്ണിമത്തനൊപ്പം മറ്റു ഭക്ഷണങ്ങളോ വെള്ളമോ കുടിയ്ക്കുന്നത് ഗ്യാസ്ട്രിക് ആസിഡ് ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇതാണ് മറ്റൊരു കാരണം.
സെന്‍സിറ്റീവായ വയറുള്ളവര്‍ക്ക് തണ്ണിമത്തനൊപ്പവും ജലാംശം കൂടുതലുള്ളവയ്ക്കൊപ്പവും വെള്ളം കുടിച്ചാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകും. കാരണം ഇത് വയറിനെ പെട്ടെന്നു തന്നെ ബാധിയ്ക്കുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments