കളഞ്ഞുകിട്ടിയ ഫോണിലെ യുവതിയുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ട യുവാവിന് തടവ് ശിക്ഷ. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതും ലൈക്ക് കിട്ടാനും വേണ്ടിയാണ് പാക്ക് പൗരൻ കളഞ്ഞുകിട്ടിയ സ്മാര്‍ട്ട് ഫോണിലെ മെമ്മറി കാര്‍ഡ് മോഷ്ടിച്ച് ചിത്രങ്ങൾ ഫേസ്ബുക്കിൽ ഇട്ടത്.
യുവതിയുടെ ചിത്രങ്ങള്‍ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പാക്ക് പൗരന് ആറു മാസം തടവിനു ശിക്ഷിച്ചു. വിമാനക്കമ്പനിയുടെ ശുചീകരണ തൊഴിലാളിയായ പാക്ക് സ്വദേശിക്കെതിരെ 22 വയസുള്ള അമേരിക്കന്‍ പൗരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതി 28 വയസുള്ള പാക്ക് പൗരനാണ്.
ആറു മാസത്തെ തടവ് ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും ഫെയ്‌സ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments