NewsBUDGET-2018

കേന്ദ്ര ബജറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ജിഎസ്ടിയ്ക്ക് ശേഷമുള്ള ആദ്യ യൂണിയന്‍ ബജറ്റ് 2018-19 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക് സഭയില്‍ അവതരിപ്പിക്കും. പല സുപ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. ബജറ്റിന്റേയും സുപ്രധാന ഘടകങ്ങള്‍ വരുമാനവും ചിലവുകളുമാണ്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തിന് മുമ്പുള്ള നടപടി ക്രമങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരല്ല. എന്‍ഡിഎ സര്‍ക്കാരിന്റെ ടേം അവസാനിക്കാനിരിക്കെയുള്ള സമ്പൂര്‍ണ ബജറ്റാണ് ഇത്തവണത്തേത്. അതുകൊണ്ട് തന്നെ കഴിഞ്ഞ കേന്ദ്ര ബജറ്റുകളേക്കാള്‍ പ്രധാന്യം ഇത്തവണത്തെ ബജറ്റിനുണ്ട്. ഓരോരുത്തരെയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി സാമ്പത്തിക തീരുമാനങ്ങളാണ് വരാനിരിക്കുന്നത്.

യൂണിയന്‍ ബജറ്റ് എങ്ങനെ ഉണ്ടാവുന്നു എന്ന് നോക്കാം:-

ആദ്യഘട്ടം നടപടിക്രമങ്ങൾ തിട്ടപ്പെടുത്തുകയെന്നതാണ്. ധനമന്ത്രാലയവും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ചേര്‍ന്നാണ് ബജറ്റിനായുള്ള നടപടിക്രമങ്ങള്‍ ആലോചിച്ച് തിട്ടപ്പെടുത്തുന്നത്. ഒക്ടോബര്‍ – നവംബര്‍ മാസത്തിലാണ് ബജറ്റിനായുള്ള വിജ്ഞാപനം പുറത്തിറക്കുന്നത്. ഇതോടെ ബജറ്റിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. കൂടാതെ തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമാണെങ്കില്‍, ആ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ബജറ്റുകളുണ്ടാവും. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുന്‍പുള്ള ബജറ്റിനെ ഇടക്കാല ബജറ്റെന്നാണ് പറയുന്നത്. ഒരു സാമ്പത്തിക വര്‍ഷമാണ് ഒരു യൂണിയന്‍ ബജറ്റിന്റെ ആയുസ്സ്. അതായത് ഏപ്രില്‍ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button