തിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഈ വിഷയത്തില്‍ ഇനി മാധ്യമ ചര്‍ച്ചകള്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ വിജിലന്‍സ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
മുന്‍ മന്ത്രി കെഎം മാണിക്കെതിരെ അന്വേഷണം ഉയര്‍ന്ന കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കേസിലെ അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കേസില്‍ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യ തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കോഴ വാങ്ങിയതിന് തെളിവുകളില്ലെന്നും അതിനാല്‍ കേസിന്റെ തുടരന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുമാവില്ലെന്നായിരുന്നു വിജിലന്‍സ് കോടതിയെ അറിയിച്ചത്. റിപ്പോര്‍ട്ട് പുറത്തായതോടെ മാധ്യമങ്ങള്‍ ഇത് ചര്‍ച്ചയാക്കിയിരുന്നു.
ഇത്തരത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്. സംഭവത്തില്‍ ഇനി മാധ്യമങ്ങളുടെ തുടര്‍ ചര്‍ച്ചകള്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments