Latest NewsIndia

എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി

ന്യൂ ഡൽഹി ; എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി  തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി. “ബിജെപിക്കും പ്രധാനമന്ത്രിക്കും വേണ്ടിയാണ് കമ്മീഷന്റെ ഈ നടപടി. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കമ്മീഷന്‍ തീരുമാനമെടുത്തത്. തങ്ങള്‍ സാമ്ബത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലന്നും കമ്മീഷന്‍ ധൃതി പിടിച്ചെടുത്ത തീരുമാനമാണിതെന്നും” എഎപി വൃത്തങ്ങൾ ആരോപിച്ചു.

ആം ആദ്മി പാര്‍ട്ടിയിലെ 20 എം.എല്‍.എമാരെയാണ് ഇരട്ടപദവി വഹിച്ചെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത്. എം.എല്‍.എ ആയിരിക്കേ പ്രതിഫലം പറ്റുന്ന മറ്റ് പദവികള്‍ വഹിച്ചതിനേ തുടര്‍ന്നായിരുന്നു നടപടി. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പദവിയാണ് ഇവര്‍ വഹിച്ചിരുന്നത്.

അതേസമയം എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു. കൂടാതെ കോൺഗ്രസ്സും ബിജെപിയും കെജ്‌രിവാൾ സർക്കാർ രാജിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.

Read alsoആം ആദ്മി പാര്‍ട്ടി 20 എംഎല്‍എ മാരെ അയോഗ്യരാക്കി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button