ന്യൂഡല്‍ഹി: വിവാഹശേഷം കുട്ടികള്‍ ഇല്ലെന്ന കാരണത്താല്‍ മനംനൊന്ത് 28കാരിയായ വീട്ടമ്മ ജീവനൊടുക്കി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലാണ് സംഭവം. രജനി എന്ന യുവതിയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്.
വീട്ടില്‍ രജനിയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്നത് കണ്ട ഭര്‍ത്താവ് താഴെയിറക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. രജനിയുടെ മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് കിട്ടിയതായി പോലീസ് പറഞ്ഞു. കുട്ടികള്‍ ഉണ്ടാകാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പില്‍ നിന്ന് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.
2012ലാണ് യുവതി വിവാഹിതയായത്. അതേ സമയം ഭര്‍തൃ മാതാവ് കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ മകളെ ഉപദ്രവിച്ചിരുന്നുവെന്ന് രജനിയുടെ പിതാവ് പരഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments