ദുബായ് ; ഹൂതികൾക്ക് ശക്തമായ തിരിച്ചടി. രണ്ടു കേന്ദ്രങ്ങൾ യുഎഇ സൈന്യം തകർത്തു. സൗദി സഖ്യസേനയുടെ സംയുക്ത നീക്കത്തിലൂടെയാണ് യെമനിലെ ഹെയ്സ് ജില്ലയിലെ ഹൂതി വിമതസേനയുടെ ഒരു കമാൻഡും കമ്മ്യൂണിക്കേഷൻ സെന്ററും തകർത്തത്. ഹൂതി വിമതസേനയ്ക്ക് വലിയ രീതിയിലുള്ള ആയുധശേഖരവും വെടിക്കോപ്പുകളും ഈ സ്ഥലത്ത് ഉണ്ടായിരുന്നതായി യുഎഇ വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയുന്നു.
പ്രധാന വാർത്താ വിനിമയ സൗകര്യത്തിന് നേരെയുണ്ടായ ആക്രമണം ഹൂതികൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. സഖ്യസേന നടത്തിയ ശക്തമായ വെടിവെപ്പിലൂടെ വിമതരെ തുരത്തിയെന്നും ഹൂതികൾ ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടത് യുഎഇ യുദ്ധ വിമാനങ്ങളായിരുന്നുവെന്നും ‘വാം റിപ്പോർട്ട് ചെയുന്നു. കൂടാതെ ഇത് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വിട്ടു.
Read also ; രണ്ടാമതൊരു യുഎഇ വിമാനം കൂടി തടഞ്ഞു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments