മട്ടന്നൂര്‍: സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന് ആശിഷ് പി രാജനോട് മോശമായി പെരുമാറിയ എ എസ് ഐയെ സസ്പെൻഡ് ചെയ്തു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ആയ കെ മനോജ് കുമാറിനെയാണ് സസ്പന്‍ഡ് ചെയ്തത്. അതേസമയം കേസെടുക്കാന്‍ തക്കവണ്ണമുള്ള വകുപ്പുകള്‍ ഇല്ലെന്ന കാരണത്താൽ ആശിഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല.
Read Also: പി ജയരാജന്റെ മകൻ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്
കലോല്‍സവത്തിന് പോയി മടങ്ങിയെത്തിയ പെണ്‍കുട്ടികള്‍ക്ക് പൊലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാന്‍ സമ്മതം ആവശ്യപ്പെട്ട് ആശിഷ് രാജന് പൊലീസ് സ്റ്റേഷനിലെത്തുകയും ഇത് അനുവദിക്കാതെ എ എസ് ഐ ആശിഷിനെ പിടിച്ചുതള്ളുകയുമായിരുന്നു. ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ ജനങ്ങള്‍ക്ക് ശുചിമുറി ഉപയോഗിക്കാന്‍ അനുവാദമുള്ളതിനാലാണ് ആശിഷ് പോലീസ് സ്റ്റേഷനിലെത്തിയത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments