Latest NewsNewsIndia

അമ്മയ്ക്ക് ശമ്പളം നല്‍കിയില്ല; പരാതിയുമായി മക്കള്‍ ശിശു ക്ഷേമ വകുപ്പില്‍

ഭോപ്പാല്‍: അമ്മയ്ക്ക് ശമ്പളം നല്‍കിയില്ലെന്ന പരാതിയുമായി മക്കള്‍ ശിശു ക്ഷേമ വകുപ്പിന് മുന്നിലെത്തി. ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്ററിനെതിരെയാണ് ഒമ്പതിലും പത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പരാതിയുമായി എത്തിയത്. മൂന്ന് മാസമായി ആശുപത്രി തങ്ങളുടെ അമ്മയുടെ ശമ്പളം പിടിച്ചുവച്ചിരിക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്.

അമ്മയുടെ ശമ്പളം മുടങ്ങിയത് മൂലം കോച്ചിംഗ് ക്ലാസുകളില്‍ ഫീസ് കൊടുക്കാന്‍ പണമില്ലെന്നും കുട്ടികള്‍ പറയുന്നു. തങ്ങള്‍ക്ക് അമ്മ മാത്രമേയുള്ളു വെന്നും ശമ്പളം കിട്ടിയില്ലെങ്കില്‍ തങ്ങളുടെ ഫീസ് മുടങ്ങുമെന്നും കുട്ടികള്‍ പരാതിയില്‍ പറയുന്നു.

ആശുപത്രിയിലെ പാത്തോളജി വിഭാഗത്തിലെ ടെക്‌നീഷ്യനാണ് തന്റെ അമ്മ. നവംബര്‍ മുതലുള്ള അമ്മയുടെ ശമ്പളം അവര്‍ നല്‍കിയില്ല. അതിനാല്‍ ഞാന്‍ കോച്ചിംഗ് ക്ലാസ് ഉപേക്ഷിച്ചു. ഇത് തന്റെ പഠനത്തിനെ പ്രതീകൂലമായി ബാധിക്കുമെന്നും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അവിരാജ് ശര്‍മ പറയുന്നു.

ജനുവരിയില്‍ അടയ്‌ക്കേണ്ട 19,000 രൂപ ഫീസ് തനിക്ക് അടയ്ക്കാനായില്ല. ബോര്‍ഡ് പരീക്ഷയ്ക്ക് മകന് പങ്കെടുക്കാന്‍ സാധിക്കുമെന്നുമാണ് കരുതുന്നതെന്ന് അവിരാജിന്റെ അമ്മ മോണിക്ക ശര്‍മ്മ പറഞ്ഞു. മാത്രമല്ല തന്റെ ഇളയ മകനെ കുറിച്ചും ആവലാതിയുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അവന്‍ സ്‌കൂള്‍ വിടേണ്ടി വരുമോന്നാണ് തന്റെ സംശയമെന്നും അവര്‍ പറയുന്നു.

തുടര്‍ന്ന് ശിശു ക്ഷേമ വകുപ്പ് കമ്മീഷണര്‍ മോണിക്കയുടെ ശമ്പളം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് കത്തയച്ചു. മാത്രമല്ല ശമ്പളം തടഞ്ഞു വച്ചതിന് മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button