KeralaLatest NewsNews

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി കൊല്ലപ്പെട്ടേക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കുമെന്ന് സിനിമ പ്രവര്‍ത്തകന്‍ സലിം ഇന്ത്യ. ആലുവ സബ് ജയിലില്‍ വച്ചോ കോടതിയിലേക്കുള്ള വഴിമധ്യയോ മാര്‍ട്ടിന്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ടതല്ലെന്നും സംഭവം കൃത്രിമ സൃഷ്ടിയാണെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ പള്‍സര്‍ സുനിയുടേയും ഒരു നിര്‍മ്മാതാവിന്റെയും തന്ത്രമാണെന്നാണ് മാര്‍ട്ടിന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴി. ഈ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ മാര്‍ട്ടിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സലിം ഇന്ത്യ പറയുന്നു. ഇത്രയും വലിയ ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞ് ദിലീപിനെ 85 ദിവസം ജയിലില്‍ തള്ളാന്‍ മടിക്കാത്തവര്‍ മാര്‍ട്ടിനെ വകവരുത്താനും മടിക്കില്ലെന്ന് സലിം ഇന്ത്യ ആരോപിച്ചു.

തന്റെ ജീവന്‍ അപകടത്തിലാണെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. മാര്‍ട്ടിന്‍ ജീവിച്ചിരുന്നാല്‍ ദിലീപിന്റെ നിരപരാധിത്വം പുറത്ത് വരുമെന്ന് യഥാര്‍ത്ഥ പ്രതികള്‍ ഭയക്കുന്നു. സത്യം അറിയാവുന്ന മാര്‍ട്ടിന് സംരക്ഷണം നല്‍കണമെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടു വരാന്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സലിം ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button