Latest NewsIndiaNews

ഹരിയാനയിലെ അതിക്രൂരമായ ബലാത്സംഗ കേസ്: പ്രതിയായ യുവാവ് മരിച്ച നിലയിൽ

ചണ്ഡീഗഡ്: ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ 15 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിലെ ഒരു പ്രതിയുടെ മൃതദേഹം കണ്ടെത്തി. ജ്യോതിനഗറിനു സമീപമുള്ള ഭക്ര കനാലില്‍നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കൈയില്‍ പച്ച കുത്തിയ അടയാളം കണ്ടാണു മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. പ്ലസ് ടു വിദ്യാര്‍ഥിയാണു മരിച്ചയാള്‍. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

15 കാരി നിര്‍ഭയ മോഡല്‍ ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുള്ളതായി പരിശോധനാ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു. കൂട്ട ബലാത്സംഗത്തിന് പുറമേ പെണ്‍കുട്ടി അക്രമികളുടെ അനേകം ക്രൂരതകള്‍ക്കും ഇരയായി. ശ്വാസകോശം തകര്‍ന്നു, രഹസ്യഭാഗത്തിലൂടെ ഒരു മരക്കഷ്ണം ഇടിച്ചു കയറ്റി ആന്തരീകാവയവങ്ങളില്‍ മുറിവേല്‍പ്പിച്ചു, നെഞ്ചും മുഖവും കടിച്ചു മുറിച്ചു ചിന്തിക്കാന്‍ പോലും കഴിയാത്ത തരം ആക്രമണങ്ങള്‍ക്ക് കൂടി ഇരയാകേണ്ടി വന്നു.

അസാധാരണമായ രീതിയിലുള്ള ക്രൂരതകളും കൂട്ട ബലാത്സംഗവും ആയിരുന്നു നടന്നത്. ഫോറന്‍സിക് വകുപ്പിന്റെ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. ശരീരംമുഴുവന്‍ 19 മുറിവുകള്‍ ഉണ്ടായിരുന്നു. കുടുതലും മുഖത്തും തലയിലും മാറിടങ്ങളിലും കയ്യിലുമായിരുന്നു. ശരീരഭാഗങ്ങളില്‍ പലയിടത്തും മാരകമായി കേടുപാടുകള്‍ പറ്റിയത്. ശ്വാസകോശം തകര്‍ന്നിരുന്നു.

കുരുക്ഷേത്രയിലെ ഝന്‍സാ പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രാമത്തില്‍ ഒരു തയ്യല്‍ക്കടക്കാരന്റെ മകളാണ് ഇരയായ പെണ്‍കുട്ടി. പത്താംക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് ഇളയ രണ്ടു സഹോദരങ്ങളും ഉണ്ട്. മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച്‌ ഗ്രാമത്തില്‍ തന്നെയുള്ള ഈ 20 കാരനെതിരേ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തേ പോലീസിന് പരാതി നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button