Latest NewsFootballSports

കരിയിലകിക്കിലൂടെ ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തിയ റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു

ഫുട്‌ബോളില്‍ തന്റെ സ്വന്തം ശൈലിയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത റെണാള്‍ഡീഞ്ഞോ കളി മതിയാക്കി. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് താരം വിരമിച്ചതായി അദ്ദേഹത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ടോ അസിസ് സ്ഥിരീകരിച്ചു. 2015 മുല്‍ റൊണാള്‍ഡീഞ്ഞോ ഫുട്‌ബോളില്‍ സജീവമല്ലായിരുന്നു.

കരിയിലകിക്കിലൂടെ കടന്നുവന്ന റൊണാള്‍ഡീഞ്ഞോ ചുരുങ്ങിയ കാലം കൊണ്ട് ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തി. 2002ല്‍ ബ്രസീല്‍ ലോകകപ്പ് നേടുന്നതിനും 2006ല്‍ ബാഴ്‌സലോണ് ചാംപ്യന്‍സ് ലീഗ് ജേതാക്കളാകുന്നതിനും നിര്‍ണായക പങ്കുവഹിച്ചത് റൊണാള്‍ഡീഞ്ഞോ ആയിരുന്നു. 2005ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും റൊണാള്‍ഡീഞ്ഞോയെ തേടിയെത്തി.

വിരമിച്ചെങ്കിലും ബ്രസീല്‍ ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്‌ബോളുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോ ഉണ്ടാകുമെന്ന് സഹോദരന്‍ പറഞ്ഞു. 2001ല്‍ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മനില്‍ ചേരുന്നതിന് മുമ്പ് ഗ്രെമിയോയിലാണ് താരം കളി തുടങ്ങിയത്. പിന്നീട് ലാലീഗയിലെ ബാഴ്സലോണയിലേക്ക് കൂടുമാറിയ താരം എസി മിലാന് വേണ്ടിയും ബൂട്ടണിഞ്ഞു.

2015 ജൂലൈയില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ളുമിനെന്‍സുമായി റൊണാള്‍ഡീഞ്ഞോ കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും 9 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നത്. 97 തവണ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള താരം ടീമിനായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button