ന്യൂഡല്‍ഹി: സിബിഐ ജഡ്ജ് ബി എച്ച് ലോയ മരിച്ചത് ഹൃദയാഘാദം മൂലമെന്ന നാഗ്പൂര്‍ പോലീസ്. നാഗ്പൂര്‍ ജോയിന്റ് കമ്മീഷണര്‍ ശിവാജി ബോദ്‌ഖെയാണ് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പോലീസ് അന്വേഷണം നടത്തിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ലോയയുടേത് ഹൃദയാഘാദം ആണെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സീല്‍ പതിച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജസ്റ്റിന് അരുണ്‍ മിശ്ര നയിക്കുന്ന ഡിവിഷന്‍ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. അനീറ്റ ഷെണോയും ഷെഹ്‌സാദ് പൂനവല്ലയും ഒരു മാധ്യമ പ്രവര്‍ത്തകനുമാണ് പരാതിക്കാര്‍.
ലോയയുടെ ദുരൂഹ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ട സിബിഐ ജഡ്ജി ബി എച്ച് ലോയയായിരുന്നു. പിന്നീട് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. 2014ലാണ് സംഭവം.
Post Your Comments