Latest NewsIndiaNews

മോഡി വിപ്ലവ നായകന്‍, രാജ്യത്ത് വിപ്ലവം കൊണ്ടുവന്നെന്ന് നെതന്യാഹു

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി ഇന്ത്യയുടെ വിപ്ലവ നായകനാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ വിപ്ലവമുണ്ടായി. അദ്ദേഹത്തിന്റെ ഇസ്രായേല്‍ സന്ദര്‍ശനം ചരിത്ര സംഭവമായിരുന്നു. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു നേതാവ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരുടെയും നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചകളെ തുടര്‍ന്ന് സൈബര്‍ സുരക്ഷ, എണ്ണ, വാതകം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനായുള്ള ഒമ്പത് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു.

യഹൂദന്‍മാര്‍ക്കെതിരേ മറ്റ് പല രാജ്യങ്ങളിലും അതിക്രമങ്ങള്‍ പതിവാണ്. എന്നാല്‍, ഇന്ത്യയിലെ യഹുദന്‍മാര്‍ക്കെതിരേ യാതൊരുവിധ ആക്രമണങ്ങളും ഇതുവരെയുണ്ടായില്ല. ഇത് ഇന്ത്യയുടെ സംസ്‌കാരവും ജനാധിപത്യവും സഹിഷ്ണതയുമാണ് കാണിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. ഭീകരവാദത്തിനെതിരേ ഇന്ത്യയും ഇസ്രായേലും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മുംബൈ അദ്ദേഹം പറഞ്ഞു.

ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയില്‍ എത്തിയത്. ആഗ്ര, ഗുജറാത്ത്, മുംബൈ തുടങ്ങിയ ചരിത്ര നഗരങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button