തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ചു തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ആറു ജില്ലകളിൽ ഇന്നു പ്രാദേശിക അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളും ഉള്‍പ്പെടെയുള്ളവയ്ക്ക് അവധിയാണ്.
ഈ ജില്ലകളിലെ കെഎസ്ഇബി ഓഫീസുകളിൽ ജോലി നോക്കുന്ന തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ ജീവനക്കാർക്ക് ഇന്നു നിയന്ത്രിത അവധിയായിരിക്കും.തമിഴ്നാട്ടില്‍ പൊങ്കല്‍ അവരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്. നാല് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആണ് ഇവിടെ.
Post Your Comments