Latest NewsKeralaNews

കൊച്ചി കവര്‍ച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: കൊച്ചി കവര്‍ച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യ ആസൂത്രകന്‍ നസീര്‍ഖാന്റെ മരുമകന്‍ ഷമീം ആണ് പിടിയിലായത്. കേസില്‍ പതിനൊന്ന് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ പിടിയിലായി. മറ്റ് നാല് പേര്‍ ബംഗ്ലാദേശ് സ്വദേശികളാണ്. അവര്‍ക്കുവേണ്ട അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കേസിലെ മുഖ്യപ്രതികളിലൊരാളാണ് പിടിയിലായ ഷമീം. മോഷണത്തിന് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസിന് സൂചന നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.

തൃപ്പൂണിത്തുറ ഏരൂരില്‍ ആനന്ദകുമാറിന്റെ വീട്ടിലാണ് അഞ്ച് പേരെ കെട്ടിയിട്ട ശേഷം 50 പവന്‍ സ്വര്‍ണാഭരണങ്ങളും 20000 രൂപയും കവര്‍ന്നത്. ആനന്ദകുമാറിന് പുറമെ അമ്മ സ്വര്‍ണമ്മ, ഭാര്യ ഷാരി, മക്കള്‍ ദീപക് രൂപക് എന്നിവരും വീട്ടിലുണ്ടായിരുന്നു. പത്തോളം പേരടങ്ങുന്ന സംഘം വീട്ടിലെത്തി വീട്ടുകാരെ കെട്ടിയിട്ട ശേഷം മോഷണം നടത്തുകയായിരുന്നു. വീട്ടില്‍ ഗൃഹനാഥനടക്കും അഞ്ചോളം ആളുകളാണ് ഉണ്ടായിരുന്നത്. അതേസമയം ദില്ലിയില്‍ നിന്നും കഴിഞ്ഞദിവസം പിടിയിലായ പ്രതികളെ ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ചു.

മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ ഗൃഹനാഥന്‍ തൃപ്പൂണിത്തുറ ആശുപത്രിയില്‍ ചികിത്സതേടി. നേരത്തേ എറണാകുളം നോര്‍ത്തില്‍ ലിസി ജംഗ്ഷനിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അഞ്ച് പവനോളം സ്വര്‍ണമാണ് ഇവിടെ നിന്നും കവര്‍ന്നത്. ദില്ലിയില്‍ നിന്നും പിടികൂടിയ പ്രതികളില്‍ നിന്നും കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഡിസംബര്‍ 16ന് പുലര്‍ച്ചെ രണ്ടര മണിയോടെ ആയിരുന്നു മോഷണം നടന്നത്. ജനലുകള്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയ സംഘം ആദ്യം ഗൃഹനാഥനെ കെട്ടിയിട്ടു. തുടര്‍ന്ന് മറ്റുള്ളവരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഇവര്‍ ഗൃഹനാഥനെ മര്‍ദ്ദിക്കുകയും ചെയ്തു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button