Latest NewsNewsIndia

വീണ്ടും ഒരു മാഞ്ചി: ഗ്രാമത്തെ നഗരത്തിലെത്തിക്കാന്‍ മലകള്‍ക്കിടയിലൂടെ എട്ട് കിലോമീറ്റര്‍ വഴി വെട്ടിയൊരാള്‍

ബിഹാറില്‍ മാഞ്ചി 22 വര്‍ഷംകൊണ്ട് മലയിലൂടെ 360 അടി നീളത്തില്‍ റോഡ് വെട്ടിയത് പോലെ നഗരത്തിലേക്ക് പോകുവാനായി എട്ട് കിലോമീറ്റര്‍ വഴി ഒറ്റയ്ക്ക് വെട്ടിയിരിക്കുകയാണ് ഒരു ഒഡീസക്കാരന്‍. നഗരത്തിലേക്ക് പോകാനായി മലയിലൂടെയാണ് ജലന്ദര്‍ നായക് എന്നയാള്‍ വഴിവെട്ടിയത്.

ഒഡീസയിലെ ഉള്‍ ഗ്രാമമായ കന്തമലിലെ ഗുമാഷിയിലാണ്‌ ജലന്ദര്‍ താമസിക്കുന്നത്. ഫുല്‍ബാനി നഗരവുമായി ഗ്രാമത്തെ ബന്ധിപ്പിക്കാനായാണ് ജലന്ദര്‍ വഴിവെട്ടിയത്. തന്റെ മക്കള്‍ പ്രശ്‌നങ്ങള്‍ കൂടാതെ സ്‌കൂളിലെത്തിക്കുക എന്ന ഉദ്ദേശവും അദ്ദേഹത്തിനുണ്ട്.

ജലന്ദര്‍ താമസിക്കുന്നിടത്ത് സ്‌കൂളുകളോ അങ്കനവാടികളോ ഇല്ല. വിദ്യാഭ്യാസത്തിനായി നഗരത്തില്‍‍ പോകേണ്ടി വരും. ഇതിനായിട്ടാണ് ജലന്ദര്‍ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല ഒരു ആശുപത്രിയും ഇവരുടെ ഗ്രാമത്തിലില്ല. ഒരിക്കല്‍ തന്റെ ഗര്‍ഭിണിയായ ഭാര്യയെ ബാസ്‌ക്കറ്റില്‍ മൂന്ന് മൈല്‍ ചുമന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് ജലന്ദര്‍ പറയുന്നു.

ജീവിക്കാന്‍ വളരെ ബുധിമുട്ടുള്ളിടത്താണ് ജലന്ദറും കുടുംബവും കഴിയുന്നത്. നഗരത്തിലേക്ക് എത്തി ജീവിക്കാന്‍ തങ്ങള്‍ അഴരെ ക്ഷണിച്ചു എന്നാല്‍ അവര്‍ തയ്യാറായില്ല. ഞങ്ങളുടെ എല്ലാ പിന്തുണയും അവര്‍ക്ക് ഉണ്ടെന്നും ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button