മുംബൈ: ജസ്റ്റിസ് ബി.എച് ലോയയുടെ മരണത്തെ കുറിച്ച് പ്രതികരിച്ച് മകൻ അനൂജ് ലോയ. “അച്ഛന്റെ മരണവുമായി ബന്ധപെട്ടു ചിലര്‍ അന്യാവശ്യമായി ശല്യം ചെയ്യുകയാണ്. ഇതു കാരണം അമ്മ ചികിത്സയിലാണ്. പിതാവിന്റെ മരണവുമായി ബന്ധപെട്ടു തനിക്കോ കുടുംബത്തിനോ സംശയമില്ല എന്ന് വാർത്ത സമ്മേളനത്തില്‍ അനൂജ് പറഞ്ഞു. നേരത്തെ അച്ഛന്റെ മരണത്തെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സംശയം മാറി. തനിക്ക് 17 വയസായിരുന്നപ്പോഴാണ് അച്ഛന് മരിച്ചത്. അപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും താന്‍ വൈകാരിക സംഘര്‍ഷത്തില്‍പ്പെട്ട സമയമായിരുന്നു അതെന്നും” അനൂജ് പറയുന്നു.
”സംഭവത്തെ രാഷ്ട്രീയവല്‍കരിക്കാന്‍ ശ്രമിക്കരുത്. നിരവധി പേര് ഞങ്ങളുടെ കുടുംബാംഗങ്ങളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അതിനാൽ തങ്ങളുടെ കുടുംബത്തെ ശല്യപ്പെടുത്തരുതെന്നും സംഘടനകളോടും അഭിഭാഷകരോടും സന്നദ്ധ പ്രവര്‍ത്തകരോടും മാധ്യമങ്ങള്‍ ദയവായി അറിയിക്കണമെന്നും” അനൂജ് അഭ്യര്‍ഥിച്ചു
#WATCH: Anuj Loya, Justice Loya’s son says, ‘we are convinced that his was a natural death. We do not have any suspicion about it.’ pic.twitter.com/WqghpxvXGx
— ANI (@ANI) January 14, 2018
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Read also ; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍
Post Your Comments