ദുബായ് ; അറബ് യുവതിയെയും ഭർത്താവിനെയും വധിക്കുമെന്നു സന്ദേശം പ്രവാസി യുവാവ് അറസ്റ്റിൽ. ഒപ്പം ജോലി ചെയ്തിരുന്ന ഇരുപത്തിയഞ്ചുകാരിയായ അറബ് യുവതിക്ക് ഇമെയിൽ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിലാണ് മുപ്പത്തിയൊന്നുകാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിലായത്.
2016 ജനുവരി മുതലാണ് സംഭവങ്ങളുടെ തുടക്കം. ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു ഇയാൾ യുവതിക്ക് നിരന്തരം വാട്ട്സ് ആപ്പ് സന്ദേശം അയക്കുമായിരുന്നു. ശല്യം സഹിക്ക വയ്യാതെ വന്നപ്പോൾ യുവതി വിവരം മാനേജ്മെന്റിനെ അറിയിക്കുകയും മാനേജ്മെന്റ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് തനിക്കും ഭർത്താവിനുമെതിരെ യുവാവ് ഭീക്ഷണി സന്ദേശം അയച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു.
തുടർന്ന് പോലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments