ന്യൂഡല്‍ഹി: അധ്യാപകന്‍ അടിച്ചതിനെ തുടര്‍ന്ന് മൂന്നാം ക്ലാസുകാരന്റെ കേള്‍വി ശ്ക്തി നഷ്ടപ്പെട്ടു. ഡല്‍ഹിയിലാണ് സംഭവം. ഭായി പരമാനന്ദ് വിദ്യാ മന്ദിറിലെ കണക്ക് അധ്യാപകന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ വലതു ചെവിയുടെ കേള്‍വി ശക്തിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി ചികിത്സയിലാണ് കുട്ടി.
പോയവര്‍ഷം സ്‌കൂളിലെ മറ്റൊരു അധ്യാപകന്റെ മര്‍ദനത്തില്‍ കുട്ടിയുടെ തോളിന് ഗുരുതരമായി പരുക്ക് പറ്റിയിരുന്നതായും മാതാപിതാക്കള്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പ് ആധ്യാപകന്റെ മര്‍ദനത്തില്‍ തന്റെ കുട്ടിയുടെ തോളിന് ഗുരുതരമായി പരുക്ക് പറ്റി. സംഭവത്തില്‍ താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയെ അധ്യാപകര്‍ ഉന്നം വച്ചിരിക്കുകയായിരുന്നു. അതിന് ശേഷമാണ് കണക്ക് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്. ഒന്നില്‍ കൂടുതല്‍ തവണ അയാള്‍ മര്‍ദിച്ചു. കുട്ടിയുടെ ചെവിക്കല്ല് തകര്‍ന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.
അധ്യാപകനെ ജോലിയില്‍ നിന്നും നീക്കം ചെയ്യണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഇവര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് കാര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന് കത്ത് അയച്ചിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ടെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു.
സുഭവത്തിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണത്തിനായി പോലീസ് ഈ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.
Post Your Comments