ഹൈദരാബാദ്: വിവാഹ നിശ്ചയ ദിനത്തില്‍ വാള് വീശി ആഘോഷം നടത്തുന്നതിനിടെ 15കാരന് വെട്ടേറ്റ് മരിച്ചു. കഴിഞ്ഞ ആഴ്ച റെയ്ദുര്ഗം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹമീദാണ് മരിച്ചത്.
ഹമീദിന്റെ ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങിനിടെയാണ് സംഭവം. വിവാഹ നിശ്ചയം ആഘോഷിക്കുന്നതിനായി എല്ലാവരും നൃത്തം ചെയ്യുമ്പോള്‍ ജുനൈദ് എന്നയാള്‍ വാള് വീശി നൃത്തം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. യാദൃശ്ചികമായി ഒപ്പം നൃത്തം ചെയ്തിരുന്ന ഹമീദിന് വെട്ടേറ്റു.
ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം ഹമീദ് മരിക്കുകയായിരുന്നു. ജുനൈദിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments