Latest NewsNewsIndia

17കാരിയുടെ ക്ലാസ് റൂം കുറിപ്പുകള്‍ ഇനി പുസ്തകം

ഷാജഹാന്‍പൂര്‍: 17കാരിയായ ശ്രുതി തിവാരിയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ താരം. വരും നാളുകളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ശ്രുതിയെ ഓര്‍ക്കും എന്നാണ് അധ്യാപകര്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല ഈ പെണ്‍കുട്ടിയുടെ ക്ലാസ് നോട്ടുകള്‍ ഇപ്പോള്‍ പുസ്തകമാക്കിയിരിക്കുകയാണ്.

2015മുതലാണ് തനിക്ക് വളരെ പ്രയാസമുള്ള വിഷയം സയന്‍സാണെന്ന് ശ്രുതി മനസിലാക്കി സ്വയം പ്രതിവിധി കണ്ടെത്തിയത്. സയന്‍സ് വിഷയത്തില്‍ സ്വയം നോട്ട് തയ്യാറാക്കുവാന്‍ ആരംഭിക്കുകയായിരുന്നു ശ്രുതി. ഹിന്ദിയില്‍ തയ്യാറാക്കിയ നോട്ടുകള്‍ ഇപ്പോള്‍ പുസ്തകമാക്കിയിരിക്കുകയാണ്. സയന്‍സ് സെന്‍സ് എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.

ഒമ്പതാം ക്ലാസോടെ പല കുട്ടികളും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും ഹിന്ദിയിലേക്ക് മാറുന്നു. ഈ സമയം സയന്‍സിലെ പല കാര്യങ്ങളും മനസിലാക്കി എടുക്കാന്‍ സാധിക്കാതെ വരും. ഇതിനെ തുടര്‍ന്നാണ് ഹിന്ദിയില്‍ താന്‍ തന്നെ നോട്ടുകള്‍ തയ്യാറാക്കാന്‍ തുടങ്ങിയതെന്ന് ശ്രുതി പറയുന്നു.

ഭീരയിലെ കോളേജില്‍ അഗ്രികള്‍ച്ചര്‍ സയന്‍സില്‍ ഡിഗ്രി വിധ്യാര്‍ത്ഥിയാണിപ്പോള്‍ ശ്രുതി. തന്റെ പത്താം ക്ലാസ് വിജയത്തിന് ശേഷം മറ്റ് കുട്ടികള്‍ക്ക് സഹായകമാകാന്‍ വേണ്ടിയാണ് ശ്രുതി തന്റെ നോട്ടുകള്‍ പുസ്തകമാക്കിയത്. നോട്ടുകള്‍ വായിക്കുമ്പോള്‍ സയന്‍സിലെ പല വിഷമമുള്ള വിഭാഗങ്ങളും എളുപ്പമായി മനസിലാക്കാന്‍ സാധിക്കുമെന്നും ശ്രുതി പറയുന്നു.

പുസ്തകത്തിനായി സോര്‍ബ പബ്ലിക്കേഷനെ സമീപിച്ചുവെന്നും ഇവര്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഡിസംബര്‍ 23 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലും ആമസോണിലും പുസ്തകം വില്‍പ്പനയ്ക്ക് എത്തിയെന്നും പെണ്‍കുട്ടി പറയുന്നു.

ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ലോക പുസ്തക മേളയില്‍ ശ്രുതിയുടെ പുസ്തകം പ്രദര്‍ശിപ്പിക്കും. മേളയില്‍ പുസ്തകം ഉള്‍പ്പെടുത്തിയിരിക്കുന്ന എഴുത്തുകാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ശ്രുതി.

shortlink

Post Your Comments


Back to top button