അബുദാബി: സോഷ്യല്‍മീഡിയയില്‍ അസ്ലീല വീഡിയോകള്‍ പങ്കുവച്ച അറബ് യുവതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അബുദാബിയിലെ ഫെഡറല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. മാത്രമല്ല 250,000 ദിര്‍ഹം പിഴയടക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയകള്‍ വഴിയാണ് യുവതി വീഡിയോകള്‍ പങ്കുവച്ചത്. പോയ വര്‍ഷം ഡിസംബറില്‍ തന്നെ യുവതിയെ അറസ്റ്റ് ചെയ്യാന്‍ അബുദാബി സൈബര്‍ ഡിപ്പാര്‍ട്ടമെന്റ് ഉത്തരവ് ഇറക്കിയിരുന്നു.
യുവതിയുടെ അറസ്റ്റിന് ശേഷമുള്ള വിശദമായ അന്വേഷണത്തില്‍ ഒണ്‍ലൈന്‍ നിയമങ്ങള്‍ തെറ്റിച്ചതായി ബോധ്യപ്പെട്ടുവെന്ന് യുഎഇ അറ്റോണി ജനറല്‍ ഓഫീസ് പറഞ്ഞു. ദമാനി എന്ന പേരിലാണ് അറബ് യുവതി സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ട് ഉണ്ടാക്കി വീഡിയോകള്‍ പങ്കുവച്ചത്.
ശിക്ഷ നടപടികള്‍ക്ക് ശേഷം യുവതിയെ നാടുകടത്തും. യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍ത്തുവാനും അവര്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്ടോണിക് ഗാഡ്‌ജെറ്റുകള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവായി.
Post Your Comments