Latest NewsNewsIndia

ഭര്‍ത്താവിന് വിദ്യാഭ്യാസ യോഗ്യതയില്ല, മകളെ കൊന്ന് യുവതി ജീവനൊടുക്കി

ഹൈദരാബാദ്: ഭര്‍ത്താവിന് തന്റെ അത്രയും വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞിനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം യുവതിയും തൂങ്ങി മരിച്ചു. എം ബി എ കാരിയായ ശ്രുജനയാണ് മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഡിംഡിഗലിലാണ് സംഭവം.

ഭര്‍ത്താവ് ചേരില്ല, ജോലി ചേരില്ല, ജീവിതം ചേരില്ല എന്നാണ് ശ്രുജന ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് കഴിഞ്ഞ് ജോലി ചെയ്യുന്ന ശങ്കറിനെയാണ് യുവതി വിവാഹം കഴിച്ചത്. വിവാഹ സമയം ശങ്കര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ സാമ്പത്തികമായി പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രുജന മനോ വിഷമത്തിലായിരുന്നുവെന്നും പോലീസ് പറയുന്നു.

മനോവിഷമത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ കുട്ടിയുടെ ഭാവിയും സുരക്ഷിതമല്ലെന്ന് കരുതിയിട്ടാകണം കുട്ടിയെയും കൊലപ്പെടുത്താന്‍ ശ്രുജന തീരുമാനിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.

shortlink

Post Your Comments


Back to top button