Latest NewsNewsIndia

സുപ്രീം കോടതിയിലെ പ്രശ്‌നപരിഹാരത്തിനായി ഏഴംഗ സമിതി; അടിയന്തര പരിഹാരം കാണാന്‍ ബാര്‍ കൗണ്‍സില്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ പ്രശ്‌ന പരിഹാരത്തിനായി ഏഴംഗ സമിതിയെ ബാര്‍ കൗണ്‍സില്‍ ചുമതലപ്പെടുത്തി. ജുഡീഷറിയിലെ ഭിന്നതകള്‍ പൊതുജന മധ്യത്തിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനനന്‍ കുമാര്‍ മിശ്ര പറഞ്ഞു.

സാഹോദര്യത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. പോതു ജനങ്ങള്‍ക്ക് മുമ്പില്‍ വിഴുപ്പലക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ സ്ഥാനം തന്നെ ബുര്‍ബലപ്പെടുമെന്നും മനനന്‍ കുമാര്‍ മിശ്ര പറഞ്ഞു

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാത്ത 23 ജഡ്ജിമാരുമായാണ് ആദ്യം കൂടിക്കാഴ്ച. ഇവരില്‍ പലരും ചര്‍ച്ചകള്‍ക്ക് തയ്യാറായെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരെ കാണും. പിന്നീട് ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തും. കൂടിക്കാഴ്ച ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button