തിരുവനന്തപുരം•പോലീസ് കസ്റ്റഡിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശി ശ്രീജീവിന്റെ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമോ അസാധാരണമായതോ അല്ലെന്ന് സി.ബി.ഐ നല്‍കിയ മറുപടിയില്‍ പറയുന്നു. നിലവില്‍ സര്‍ക്കാരിന്റെതും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ ഉണ്ടെന്നും ആ സാഹചര്യത്തില്‍ പുതിയ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സി.ബി.ഐ അറിയിച്ചു.
കഴിഞ്ഞ ജൂലൈ 18 നാണ് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കത്തയയ്ക്കുന്നത്.
2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം.
ശ്രീജിവിന്റെ മരണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 764 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ് സഹോദരന്‍ ശ്രീജിത്ത്. ശ്രീജിത്തിന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
Post Your Comments