Latest NewsNewsIndia

14കാരിക്ക്‌ ക്രൂര പീഡനം: ലേഡി ഡോക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ജോലിക്കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ലേഡി ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ ഒരു വില്ലേജില്‍ നിന്നാണ് 14കാരിയായ പെണ്‍കുട്ടി ജോലിക്ക് എത്തിയിരുന്നത്. കുട്ടിയെ ലേഡി ഡോക്ടര്‍ കത്രിക ഉപയോഗിച്ച് മുറിവ് ഏര്‍പ്പെടുത്തുകയും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും അടിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടി ഇപ്പോള്‍ ഒരു ശിശുഭവനിലാണുള്ളത്. ഡല്‍ഹി കമ്മീഷണര്‍ സ്വാതി ജയ്ഹിന്ദാണ് ഇക്കാര്യങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചത്. കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്ന വിവരം ഒരാള്‍ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 14കാരിയെ തങ്ങള്‍ രക്ഷപെടുത്തുകയായിരുന്നു. കുട്ടിയുടെ നില ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button