കാസർകോട്: ഇന്റർനെറ്റ് ബാങ്കിങ് വഴി എസ്ബിഐയിൽ നിക്ഷേപിച്ച 21 ലക്ഷം രൂപ ഹാക്കർമാർ തട്ടിയെടുത്തു. ജില്ലയിലെ രണ്ടു സഹകരണ ബാങ്കുകളാണ് പണം നിക്ഷേപിച്ചത്. പൊലീസും സൈബർ സെല്ലും സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഭവം നടന്നത് വിദ്യാനഗർ എസ്ബിഐ ശാഖയിലാണ്. ആദ്യം നഷ്ടമായത് ബേഡകം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിലെ അഞ്ചു ലക്ഷം രൂപയാണ്. ഈ തുക വിർച്വൽ കറൻസി രൂപമായ ബിറ്റ്കോയിനായി മാറ്റപ്പെട്ടുവെന്നാണ് സൈബർ ഡോമിനു ലഭിച്ച പരാതി.
read also: കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് ഗ്രാമത്തെ പരിചയപ്പെടാം
ബിറ്റ്കോയിനായി രൂപമാറ്റം ചെയ്യപ്പെട്ട പണം കണ്ടെത്താൻ പ്രയാസകരമായേക്കും. ചെങ്കള സർവീസ് സഹകരണ ബാങ്കിലെ 16 ലക്ഷം രൂപ നഷ്ടമായത് ബേഡകത്തു നിന്നുള്ള പരാതി എത്തി മൂന്നു ദിവസത്തിനിടയിലാണ്. അതേസമയം, എസ്ബിഐയുടെ വിശദീകരണം ചെങ്കള ബാങ്ക് നിക്ഷേപിച്ച പണം നഷ്ടമായിട്ടില്ലെന്നും വിവരമറിഞ്ഞയുടനെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെന്നുമാണ്. ഇരു സഹകരണ ബാങ്കുകളും എസ്ബിഐയിലേക്ക് ഓൺലൈനായി നിക്ഷേപിച്ച പണമാണ് തട്ടിയിരിക്കുന്നത്.
ഹാക്കിങ് എസ്ബിഐയുടെ സെർവർ വഴിയാണ് നടന്നതെന്ന സംശയത്തിലാണ് പൊലീസ്. രണ്ടു ബാങ്കുകളിലും തട്ടിപ്പു നടന്നത് മൂന്നു ദിവസത്തെ വ്യത്യാസത്തിനിടയിലാണ്. പ്രാഥമികാന്വേഷണം നടത്തി കേസെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു. സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും നിക്ഷേപം ജില്ലാ സഹകരണ ബാങ്കുകളിലാണെങ്കിലും ഇടപാടുകാരുടെ സൗകര്യാർഥം ഇന്റർനെറ്റ് ബാങ്കിങ്ങിനു വേണ്ടിയാണ് ദേശസാൽകൃത ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments