അമിതഭാരം കൊണ്ട് ഒന്ന് അനങ്ങി നടക്കാന്‍ പോലും ആവാതെ കഷ്ടപ്പെട്ടവരാണ് നാല്‍പ്പത്തി രണ്ടുകാരനായ ലീ സട്ടനും മുപ്പത്തിയൊമ്പതുകാരിയായ റെനെ കിസറും. ഈ ദമ്പതിമാര്‍ 11 വര്‍ഷം മുമ്പാണ് വിവാഹിതരായത്. അമിത വണ്ണം കൊണ്ട് ഇരുവര്‍ക്കും ഇതുവരെ ഒരുതവണപോലും സെക്‌സിലേര്‍പ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍, ശരീരഭാരം ശസ്ത്രക്രിയയിലൂടെ കുറച്ചതോടെ, 11 വര്‍ഷത്തിനുശേഷം അവര്‍ ആദ്യമായി ലൈംഗികത അറിഞ്ഞു.
ശരീരഭാരം കുറയ്ക്കുന്നതിനായി റെനെയും മൂത്ത സഹോദരന്‍ മൈക്കലും ചേര്‍ന്ന് വെയ്റ്റ് ലോസ് ക്ലിനിക്കിലെത്തിയപ്പോഴാണ് ലീ ആദ്യമായി റെനെയെ കാണുന്നത്. പിന്നീടിവര്‍ പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭക്ഷണനിയന്ത്രണമൊക്കെ വരുത്തിയിട്ടും ഭാരം കുറയാതെ വന്നതോടെ ഇരുവരുടെയും ജീവിതം കഷ്ടത്തിലായി. ദിനംപ്രതി ശരീരം വളരുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല.റെനെയുടെ സഹാദരി കെയ്‌സിയാണ് ഇക്കാലയളവില്‍ ഇരുവരുടെയും കാര്യങ്ങള്‍ നോക്കിയിരുന്നത്.
മിസൂറിയില്‍നിന്നുള്ള ഈ ദമ്പതികള്‍ ശരീരഭാരം കുറയ്ക്കുന്നതിനായ ഗ്യാസ്‌ട്രോ ബൈപ്പാസ് സര്‍ജറിക്ക് വിധേയരായി. 325 കിലോയായിരുന്നു ലീയുടെ ഭാരം. റെനെയുടേത് 250 കിലോയും. 12 മാസത്തോളം നീണ്ട ചികിത്സയ്ക്കും തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്കും ശേഷം ഇരുവരുടെയും ശരീരത്തില്‍നിന്ന് 260 കിലോയോളം കുറച്ചു. ഇതോടെ, ഇരുവര്‍ക്കും സാധാരണ ജീവിതം നയിക്കാമെന്ന അവസ്ഥയായി.
കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത രീതിയില്‍ ലീ മാറിയതോടെ, സര്‍ജറിയിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇടയ്ക്ക് ന്യുമോണിയ ബാധിച്ചത് റെനെയുടെ ചികിത്സ വൈകിപ്പിച്ചെങ്കിലും ഇരുവരും ഒരുമിച്ചാണ് ഗ്യാസ്‌ട്രോ ബൈപ്പാസ് സര്‍ജറിക്ക് വിധേയരായത്. പുതിയ രീതിയിലുള്ള ഭക്ഷണജീവിത ശൈലികള്‍ ഇരുവരെയും ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. മിസൂറിയില്‍നിന്ന് ടെക്‌സസിലെത്തിയ ഇരുവരും ശരീരഭാരം കുറയ്ക്കുന്നതില്‍ വിദഗ്ധനായ ഡോ. യൂനാന്‍ നൗസാറദാനെ കാണുകയും അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് ചികിത്സ നടത്തുകയുമായിരുന്നു.
Post Your Comments