തിരുവനന്തപുരം: എല്‍ഡിഎഫ് ബന്ധത്തെ ചൊല്ലി ജെഡിയുവില്‍ പൊട്ടിത്തെറി. ജെഡിയു സംസ്ഥാന സെക്രട്ടറി ജോണ്‍ രാജിവച്ചു. പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നതിന് വിരുദ്ധമായി ആരും അഭിപ്രായം പറയരുതെന്ന നിര്‍ദ്ദേശം വന്നതിലാണ് തന്റെ രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ന് നടന്ന നേതൃയോഗത്തില്‍ ആണ് രാജി വെച്ചത്. രാജിവെച്ച വിവരം ജോണ്‍ തന്നെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയാണ് ജോണ്‍. എംപി.വിരേന്ദ്രകുമാര്‍ വിഭാഗം എല്‍ഡിഎഫിലേക്ക് പോകുമെന്ന കാര്യം ഇതോടെ വ്യക്തമായിട്ടുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments