ന്യൂഡല്‍ഹി: കേരള തീരദേശ പരിപാലന അതോറിറ്റിക്ക് എതിരെ സുപ്രിം കോടതി നിശിത വിമര്‍ശനം ഉന്നയിച്ചു. തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് ഡിഎല്‍എഫ് നിര്‍മ്മാണ പ്രവത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ നിർമ്മാണരവർത്തനങ്ങൾ തടയാന്‍ കേരള തീരദേശ പരിപാലന അതോറിറ്റി എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ആരാഞ്ഞു. നടപടി എടുക്കാന്‍ കൊച്ചി കോര്‍പറേഷന് മാത്രമേ അധികാരം ഉള്ളു എന്ന അതോറിറ്റിയുടെ വാദം കോടതി മുഖവിലക്കെടുത്തില്ല.
കുംഭകര്‍ണ്ണ സേവയില്‍ ആയിരുന്ന തീരദേശ പരിപാലന അതോറിറ്റി പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് എണീറ്റ് നിയമ ലംഘനങ്ങൾ നടന്നുവെന്ന് ആരോപിക്കുന്നുവെന്നും കോടതി പരിഹസിച്ചു.ഡിഎല്‍എഫ് ഫ്ലാറ്റ് പൊളിക്കേണ്ട എന്ന് വ്യക്തമാക്കിയ കോടതി ഒരു കോടി രൂപ പിഴ ഈടാക്കാനുള്ള ഹൈകോടതി വിധി ശരിവച്ചു. ഈ തുക കേരള തീരദേശ പരിപാലന അതോറിറ്റിക്ക് കൈമാറണം. തീരദേശ സംരക്ഷണത്തിന് തുക വിനിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments