Latest NewsKeralaNews

ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായി ചുറ്റിക്കളിച്ച മധ്യവയസ്‌കനെ പൊലീസ് പിടികൂടി

തൃശൂര്‍: കലോത്സവ നഗരിയില്‍ ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായി ചുറ്റിക്കളിച്ച മധ്യവയസ്‌കനെ പൊലീസ് പിടികൂടി. ചിയ്യാരം സ്വദേശി പുളിക്കല്‍ ധര്‍മ്മരത്‌നത്തിന്റെ മകന്‍ ബൈജു ലാലിനെ(45)യാണ് പൊലീസ് പിടികൂടിയത്. ഷാഡോ പോലീസാണ് കസ്റ്റഡിയിലെടുത്തത്. മൊബൈലിന് കേടുപറ്റാതിരിക്കാന്‍ ഇരുന്പുകവചമുണ്ടാക്കിയാണ് ചെരിപ്പില്‍ ഘടിപ്പിച്ചത്. മൊബൈലില്‍നിന്ന് നൂറോളം ചിത്രങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്‍ഭാഗം മുറിച്ച് അതിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച് ചുറ്റിക്കറങ്ങുമ്പോഴാണ് െൈബജു പിടിയിലായത്.

അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. തേക്കിന്‍കാട് മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയില്‍ നടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാളെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഷാഡോ പൊലീസ് ചെന്ന് നോക്കിയപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. ക്യാമറകൊണ്ട് പെണ്‍കുട്ടികളുടെ അടുത്തുപോയി നില്‍ക്കുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഈസ്റ്റ് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button