Latest NewsIndiaNews

ഭീകരരെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണ് മദ്രസകൾ :ഷിയാ ബോർഡ്

ന്യൂഡൽഹി : രാജ്യത്തെ മദ്രസകൾ ഭീകരവാദം വളർത്തുന്ന കേന്ദ്രങ്ങളെന്ന് ഷിയാ ബോർഡ്. മദ്രസകളെ കോൺവെന്റ് സ്കൂളുകളാക്കി മാറ്റണമെന്നും മദ്രസകളിൽ മുസ്ലീം മത പഠനം നിർബന്ധമാക്കേണ്ടതില്ലെന്നും ആവശ്യപ്പെട്ട് ഷിയാ ബോർഡ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. രാജ്യ സുരക്ഷയ്ക്ക് തന്നെ മദ്രസകൾ ഭീഷണിയാകുകയാണെന്നും ബോർഡ് പറയുന്നു.

കേന്ദ്രസർക്കാരിൻറെ സി.ബി.എസ്. ഇ, ഐ. സി. എസ്. ഇ. സിലബസുകളിൽ മദ്രസകളെ ഉൾപ്പെടുത്തണം. രാജ്യത്തിനെതിരായി പ്രവർത്തിക്കുന്ന ശക്തികളെ വളർത്തരുതെന്നും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഷിയാ ബോർഡിൻറെ കത്ത്.

കുട്ടികളിൽ ഭീകരവാദം കുത്തിവെച്ച് രാജ്യത്തിനെതിരായി പ്രവർത്തിക്കാനാണ് മദ്രസകൾ പരിശീലനം നൽകുന്നതെന്നും ജമ്മു കശ്മീർ, യു പി തുടങ്ങിയ സംസ്ഥാനങ്ങളിലെ മദ്രസകളിൽ നിന്നും നിരവധി ഭീകരരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ഷിയാ ബോർഡിന്റെ കത്തിൽ പറയുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button