Life StyleFood & CookeryHealth & Fitness

രാവിലെ അവല്‍ നനച്ചത് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയാമോ….?

പൊതുവേ രാവിലത്തെ ബ്രേക്ക്ഫാസ്റ്റിനായി ആരും തെരഞ്ഞെടുക്കാത്ത ഒന്നാണ് അവല്‍. എന്നാല്‍ അവല്‍ പോലെ നല്ല ഒരു ബ്രേക്ക്ഫാസ്റ്റ് വേറെ ഇല്ലന്നുതന്നെ പറയാം. കാരണം അത്രയും പോഷക സമൃദമാണ് അവല്‍. കൃത്യമായ രീതിയില്‍ പാകം ചെയ്താല്‍ അവല്‍ നനച്ചത് എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. അവല്‍ ഉപയോഗിച്ച് പല വിധത്തിലുള്ളസ്വാദിഷ്ഠമായ വിഭവങ്ങള്‍ തയ്യാറാക്കാം. എന്നാല്‍ അരിയേക്കാള്‍ ആരോഗ്യഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് അവല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലവിധത്തിലാണ് ആരോഗ്യത്തെ സഹായിക്കുന്നത്.

Read Also: ആഗ്രഹങ്ങള്‍ നേടാനും കാര്യസിദ്ധിക്കും തുലാഭാരം നടത്താം ; ഓരോ തുലാഭാരത്തിന്റെയും ഫലങ്ങൾ

അവല്‍ കൊണ്ട് പലവിധത്തിലുള്ള മധുര പലഹാരങ്ങളും ഉണ്ടാക്കാവുന്നതാണ്. അവല്‍ വിളയിച്ചത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരങ്ങളില്‍ ഒന്നാണ്. ഇത് മാത്രമല്ല ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന പല വിഭവങ്ങളും അവലില്‍ ഉണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളെന്ന് നോക്കാം.

ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു: എല്ലിനും പല്ലിനും ബലം നല്‍കുന്നപോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവല്‍ പ്രായമായവരുംകുട്ടികളും കഴിക്കുന്നത് എന്തുകൊണ്ടും എല്ലിന്റേയും പല്ലിന്റേയും ആരോഗ്യംവര്‍ദ്ധിപ്പിക്കുന്നു.

ഫൈബര്‍ സാന്നിധ്യം : വളരെയധികം ഫൈബര്‍സാന്നിധ്യമുള്ള ഒന്നാണ് അവല്‍. ഇവ ശരീരത്തിലെ മാലിന്യങ്ങളെ ദിവസവും ഇളക്കികളയുന്നു. ഇതുമൂലം കുടലിലെ ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം.

ഡയറ്റ് : ഡയറ്റില്‍ ഫൈബര്‍കൂടിയ അവല്‍ ഉള്‍പ്പെടുത്തുമ്പോള്‍ വയറ്റിലെ പ്രശ്‌നങ്ങള്‍ മാറികിട്ടും.മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരുപരിഹാരമാണ് അവല്‍.

ഊര്‍ജ്ജം നല്‍കുന്നു : ശരീരത്തിന് ഊര്‍ജ്ജംനല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് അവല്‍. അവല്‍ സ്ഥിരമായികഴിക്കുന്നതിലൂടെ ക്ഷീണം ഇല്ലാതാക്കി ശരീരത്തിന് ഉണര്‍വ്വ് നല്‍കാന്‍സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button