Latest NewsNewsInternational

ഓയില്‍ ടാങ്കറും ചരക്കു കപ്പലും കൂട്ടിയിടിച്ച് വന്‍ ദുരന്തം : 32 പേരെ കാണാതായി

ബെയ്ജിംഗ് : ഓയില്‍ ടാങ്കറും , ചരക്കു കപ്പലും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 32 പേരെ കാണാതായി. ചൈനയുടെ കിഴക്കന്‍ തീരത്തായിരുന്നു അപകടമുണ്ടായത്. 136,000 ടണ്‍ ഓയിലാണ് ടാങ്കറില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം . 30 ഇറാനിയന്‍ പൗരന്‍മാരും രണ്ട് ബംഗ്ലാദേശികളുമാണ് കാണാതായവരില്‍ എന്ന അധികൃതര്‍ വ്യകത്മാക്കി.

ഷാങ്ങ്ഹായിലെ 160 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് അപകടമുണ്ടായത്. ഹോങ്കോങ്-ഫ്‌ലാഗ്ഡ് ചരക്ക് കപ്പലില്‍ 64,000 ടണ്‍ ധാന്യമായിരുന്നു ഉണ്ടായിരുന്നത്. ടാങ്കര്‍ ഇപ്പോഴും കത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ദക്ഷിണ കൊറിയയുടെ നിയന്ത്രണത്തിലുള്ള ഓയില്‍ ടാങ്കറിലാണ് അപകടം സംഭവിച്ചത്.ദക്ഷിണ കൊറിയയും,ചൈനയും രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button