മുംബൈ: ആറു മാസമായി ആശുപത്രി അധികൃതര്‍ ശമ്പളം നല്‍കിയില്ലെന്നു കാട്ടി മുംബൈയിലെ സ്വകാര്യാശുപത്രിക്കെതിരെ ഡോക്ടര്‍മാര്‍ പരാതി നല്‍കി. എന്നാല്‍ ആശുപത്രി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വിചിത്രമായ വാദമാണ് മാനേജ്‌മെന്റിന്റെ ഉന്നയിക്കുന്നത്. മുംബൈ മാറോളിലെ സെവന്‍സ് ഹില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശനിയാഴ്ച മുതല്‍ ഒപി ബഹിഷ്‌കരിച്ച് സമരം തുടങ്ങിയത്.
2010 മുതല്‍ ആശുപത്രി നഷ്ടത്തിലാണ് എന്നാണ് പറയുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ ശമ്പളം നല്‍കിയിട്ടില്ല. പല തവണ ചര്‍ച്ച നടത്തിയപ്പോഴും ഉടന്‍ ശമ്പളം നല്‍കാമെന്നാണ് അറിയിച്ചത്. ഡിസംബര്‍ 28 മുതല്‍ സമരം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പോലീസില്‍ പരാതി നല്‍കിയത്.
Post Your Comments