Latest NewsKeralaNews

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ടയാളാണ് സുധീരന്‍; സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

കൊച്ചി: കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയ സുധീരന്‍ എരപ്പാളിയാണെന്നാണ് വെള്ളാപ്പള്ളി ആരോപിച്ചത്. പറവൂര്‍ കുഞ്ഞിത്തൈ എസ് എന്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

Read more: മലപ്പുറത്ത് ബി.ജെ.പി ജയിച്ചാല്‍ മീശവയ്ക്കുമെന്ന്- വെള്ളാപ്പള്ളി നടേശന്‍

സുകുമാരന്‍ നായര്‍ ആയിരുന്നെങ്കില്‍ സുധീരന്‍ അങ്ങനെ ചെയ്യുമായിരുന്നോ എന്നും എന്‍ എസ് എസ് ആസ്ഥാനമായ പെരുന്നയില്‍നിന്ന് തൊഴിച്ച് ഇറക്കിവിട്ടിട്ടും സുധീരന്‍ ഒന്നും പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ടയാളാണ്. ഇപ്പോള്‍ സുധീരനെ ആര്‍ക്കും വേണ്ട. ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും വേണ്ടാതായിട്ടുണ്ടെന്നും സുധീരന്റെ ഇത്തരമൊരവസ്ഥ താന്‍ നേരത്തെപറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button