Latest NewsKeralaNews

കൊച്ചി നഗരത്തില്‍ വന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍ : സംഘത്തില്‍ എച്ച്‌ഐവി ബാധിതരും

കൊച്ചി: കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍. പുല്ലേപടിയിലുള്ള ഐശ്വര്യ റീജന്‍സി ഹോട്ടലില്‍ നിന്നാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. അറസ്ററിലായവരില്‍ ഹോട്ടല്‍ നടത്തിപ്പുകാരനും മാനേജരും അഞ്ചു സ്ത്രീകളും നാലു ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പെടുന്നു. ഇതരസംസ്ഥാനക്കാരായ യുവതികളും,ട്രാന്‍സ്ജെന്‍ഡേഴ്സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

തോക്കും ലഹരിവസ്തുക്കളും ഹോട്ടലില്‍ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ട്രാന്‍സ്ജെന്‍ഡേഴ്സില്‍ ഒരാള്‍ എച്ച്‌ഐവി ബാധിതനാണെന്ന് പൊലീസ് വ്യക്തമാക്കി. ലോഡ്ജ് മൊത്തമായി വാടകക്കെടുത്തായിരുന്നു പെണ്‍വാണിഭം. വനിതകളില്‍ മൂന്നു പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. ഇവരാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. അറസ്റ്റിലായ ട്രാന്‍സ്ജെന്‍ഡറുകള്‍ ഇടപാടുകാരെ ലോഡ്ജില്‍ എത്തിച്ചു നല്‍കിയിരുന്നതായും പൊലീസ് പറയുന്നു.

സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുകയാണ്.വിവിധ വെബ്സൈറ്റുകളില്‍ വിവിധ പേരുകളും പല ഹോട്ടലുകളുടെ വിലാസവും നല്‍കിയാണു ഇടപാടുകാരെ സംഘം തരപ്പെടുത്തിയിരുന്നത്. പരിശോധനയില്‍ ഒരു തോക്കും അനുവദനീയമായ അളവില്‍ കൂടുതലുള്ള മദ്യവും ഹോട്ടലില്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button