മുംബൈ: സിനി വിസ്റ്റ സ്റ്റുഡിയോയില്‍ വൻ തീപ്പിടിത്തം. ശനിയാഴ്ച വൈകിട്ട് മുംബൈ കാഞ്ചൂര്‍മാര്‍ഗിലെ സ്റ്റുഡിയോയിലാണ് തീപ്പിടിത്തമുണ്ടായത്. ഏഴ് ഫയര്‍ എന്‍ജിനുകള്‍ രാത്രി വൈകിയും തീ അണയ്ക്കാൻ ശ്രമിക്കുന്നെന്നു വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
Read also ; മുംബൈ തീപിടിത്തം: മരണ സംഖ്യ ഉയരുന്നു: നിരവധിപേർ ഗുരുതരാവസ്ഥയിൽ
30 ലേറെ ഷൂട്ടിങ് ലൊക്കേഷനുകളാണ് അഞ്ച് ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന സിനി വിസ്റ്റ സ്റ്റുഡിയോയില്‍ ഉള്ളത്. കഴിഞ്ഞ ദിവസം കമല മില്‍സ് പരിസരത്ത് ഉണ്ടായ തീപ്പിടിത്തത്തില്‍ 14 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സിനി വിസ്റ്റ സ്റ്റുഡിയോക്ക് തീപിടിച്ചത്.
#WATCH: Fire broke out in #Mumbai‘s Cinevista studio in Kanjurmarg. 7 fire tenders at the spot. pic.twitter.com/MV6OZz2YSH
— ANI (@ANI) January 6, 2018
Post Your Comments