Latest NewsUSAInternational

അമേരിക്കയുടെ നടപടി ഫലം കണ്ടു ; ഭീ​ക​ര​സം​ഘ​ട​ന​ക​ളെ പാ​ക്കി​സ്ഥാ​ന്‍ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി

ഇ​സ്​ലാ​മാ​ബാ​ദ്: അമേരിക്കയുടെ നടപടി ഫലം കണ്ടു ഭീ​ക​ര​സം​ഘ​ട​ന​ക​ളെ പാ​ക്കി​സ്ഥാ​ന്‍ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ ഹാ​ഫീ​സ് സ​യി​ദ് ന​യി​ക്കു​ന്ന ജ​മാ​അ​ത് ഉ​ദ് ധ​വ​യ​ട​ക്കം (ജെ​യു​ഡി നി​ര​വ​ധി ഭീ​ക​ര​സം​ഘ​ട​ന​ക​ളെയാണ് പാ​ക്കി​സ്ഥാ​ന്‍ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തിയത്. പാ​ക്കി​സ്ഥാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇതുസംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. 72 ഗ്രൂ​പ്പു​ക​ളെ​യാ​ണ് ഇ​സ്​ലാ​മാ​ബാ​ദ് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്.

Read alsoജയിലില്‍ കഴിയുന്ന നൂറിലേറെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ മോചിപ്പിച്ചു

അ​ഫ്ഗാ​ന്‍ താ​ലി​ബാ​ന്‍, ഹ​ഖാ​നി ശൃം​ഖ​ല എ​ന്നി​വ​രെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ന്‍ സ​ഹാ​യി​ക്കാ​തെ, ഭീ​ക​ര​ര്‍​ക്കു പാ​ക്കി​സ്ഥാ​ന്‍ സു​ര​ക്ഷി​ത താ​വ​ളം ഒ​രുക്കു​ക​യാ​ണെ​ന്നാ​രോ​പിച്ചാണ് അ​മേ​രി​ക്ക സാ​മ്പ​ത്തി​ക സ​ഹാ​യം നി​ര്‍​ത്ത​ലാ​ക്കി​യത്. ഇതിനെ തുടർന്ന് ഭീ​ക​ര​സം​ഘ​ട​ന​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്താ​ന്‍ പാ​ക്കി​സ്ഥാ​ന്‍ തയാറാവുകയായിരുന്നു. 115 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 7,290 കോ​ടി രൂ​പ) സൈ​നി​ക​സ​ഹാ​യ​വും ആ‍​യു​ധ​ങ്ങ​ള്‍ ന​ല്‍​കു​ന്ന ന​ട​പ​ടി​കളാണ് അ​മേ​രി​ക്ക മ​ര​വി​പ്പിച്ച​ത്.

Read alsoപാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി

shortlink

Related Articles

Post Your Comments

Related Articles


Back to top button