ദക്ഷിണാഫ്രിക്ക: എല്ലാ സ്ഥലങ്ങളിലും നിയമങ്ങളുണ്ട്. അത്തരം നിയമങ്ങള്‍ പിലിച്ചില്ലെങ്കില് ആര്‍ക്കായാലും ദേഷ്യം വരും, അതിനി മനുഷ്യരായാലും മൃഗങ്ങളായാലും. നാട്ടിലുള്ളതുപോലെ കാടുകളിലും നിയമങ്ങളുണ്ട്. അത് പാലിച്ചില്ലെങ്കില്‍ എല്ലാ മൃഗങ്ങളും യുദ്ധം ചെയ്യും. അത്തരത്തില്‍ രണ്ട് പെണ് കടുവകള്‍ തമ്മില്‍ അടികൂടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു നിശ്ചിത ദൂരപരിധിയില്‍ വാസസ്ഥലം കൈയടക്കി വയ്ക്കുന്ന സ്വഭാവക്കാരാണ് സിംഹവും കടുവയുമെല്ലാം. ഇരയല്ലാതെ മറ്റാരെങ്കിലും ഈ പരിധിക്കുള്ളില്‍ പ്രവേശിച്ചാല്‍ പിന്നെ കാട്ടില്‍ യുദ്ധമാണ്.
ദക്ഷിണാഫ്രിക്കയിലെ ഫിലിപ്പോളിസിലെ വനത്തില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍. രണ്ട് പെണ്‍കടുവകള്‍ തമ്മിലാണ് ഈ ഉഗ്രപോരാട്ടം നടന്നത്. ഒരാളുടെ പ്രദേശത്ത് മറ്റേ കടുവ വന്നതാണ് പോരാട്ടത്തിന്റെ കാരണം. ഫോട്ടോഗ്രാഫറായാ മരിയോണ്‍ വോല്ബോണ് ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഏകദേശം അഞ്ചു മിനിട്ടോളം ഈ പോരാട്ടം നീണ്ടു നിന്നതായാണ് അദ്ദേഹം പറയുന്നത്. പോരാട്ടത്തില്‍ പരാജയപ്പെട്ടു പോയ കടുവ സ്ഥലത്തു നിന്നും മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments