Jobs & VacanciesLatest News

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഒഴിവ്

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ സിസ്റ്റം മാനേജര്‍ (55350-101400), പ്രോഗ്രാമിംഗ് ഓഫീസര്‍ (36600-79200), ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (36600 – 79200), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (39500 – 83000), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (20000 – 45800), അറ്റന്റര്‍ (19000 – 43600) എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമിംഗ് ഓഫീസറുടെ രണ്ട് ഒഴിവുകളുണ്ട്. മറ്റ് തസ്തികകളില്‍ ഒരൊഴിവ് വീതം.

Read Also: കേരള വന ഗവേഷണ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നിരാക്ഷേപപത്രം ഉള്‍പ്പെടെ കേരള സര്‍വീസ് റൂള്‍സ് 144 അനുസരിച്ചുള്ള പ്രൊഫോര്‍മ സഹിതം ജനുവരി 10 ന് മുമ്പ് പ്രവേശന പരീക്ഷാകമ്മീഷണറുടെ കാര്യാലയം, ശാന്തിനഗര്‍, തിരുവനന്തപുരം – 01 എന്ന വിലാസത്തില്‍ ലഭിക്കത്തക്കവിധം അയക്കണം. പ്രവേശനപരീക്ഷാ കമ്മീഷണര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും ഡെപ്യൂട്ടേഷന്‍ നിയമന നടപടികള്‍ സ്വീകരിക്കുന്നത് . വിവരങ്ങള്‍ക്ക് www.cee.kerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button