തിരുവനന്തപുരം : കുറ്റിപ്പുറത്ത് നിന്ന് വ്യാഴാഴ്ച പൊലീസ് കണ്ടെടുത്തത് വന്‍ സ്‌ഫോടകശേഷിയുള്ള കുഴിബോംബുകള്‍. പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് ബോധ്യപ്പെട്ടത്.
ഇറാഖ്, ബോസ്‌നിയ, കുവൈറ്റ് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം കുഴിബോംബുകളാണ് കണ്ടെത്തിയിട്ടുളളത്. ഇവ പൊട്ടിയാല്‍ അമ്പത് മീറ്റര്‍ പരിധിക്കുള്ളിലുള്ളതെല്ലാം ചാമ്പലാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
സ്‌ഫോടക വസ്തുക്കള്‍ കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് അടിയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അഞ്ച് ബോംബുകളാണ് പാലത്തിനിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇവ റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ സൂക്ഷിച്ചത് എന്തിനെന്ന് വ്യക്തമായിട്ടില്ല. തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത്കുമാര്‍ സ്‌ഫോടകവസ്തുക്കള്‍ ലഭിച്ച സ്ഥലം പരിശോധിച്ചിരുന്നു.
Post Your Comments