KeralaLatest NewsNews

സോളാര്‍ തട്ടിപ്പ് കേസ് : സരിത ഹൈക്കോടതിയിലേക്ക്

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ ശിക്ഷ റദ്ദാക്കാന്‍ സരിത എസ്. നായര്‍ ഹൈക്കോടതില്‍. ഇടയാറന്മുള സ്വദേശി ബാബുരാജിന്റെ പരാതിയിലാണ് മൂന്നുവര്‍ഷവും മൂന്നുമാസവും തടവും 40 ലക്ഷം രൂപ നഷ്ടപരിഹാരവും ശിക്ഷ. കേസില്‍ രണ്ടാംപ്രതിയാണ് സരിത. തട്ടിപ്പുനടത്താനുദ്ദേശിച്ച്‌ ടീം സോളാര്‍ എന്ന കമ്പനിയുണ്ടാക്കി പണം തട്ടിയെന്നാണ് കേസ്. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി വിധിച്ച തടവും പിഴയും ജില്ലാകോടതി ശരിവെച്ചിരുന്നു. അത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്കുവന്നേക്കും.

പരാതിക്കാരന്‍ 1.17 കോടി രൂപ കമ്പനിയില്‍ നിക്ഷേപിച്ചെന്നും പണം തിരിച്ചുകിട്ടിയില്ലെന്നുമാണ് ആക്ഷേപം. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഇരയാണെന്നും സരിത ഹര്‍ജിയില്‍ പറയുന്നു. ലക്ഷ്മിനായരെന്ന പേരിലാണ് കമ്ബനിയുടെ സി.ഇ.ഒ. എന്ന് പരിചയപ്പെടുത്തിയത്. വ്യക്തിപരമായി കുറ്റമൊന്നും ചെയ്തിട്ടില്ല. കമ്ബനിയുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചവന്നിട്ടുണ്ടെങ്കില്‍ കമ്ബനിയുടെ ഡയറക്ടറായ ഹര്‍ജിക്കാരനും അതിനുത്തരവാദിയാണ്. പ്രസ്തുത ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് പരാതിക്കാരന്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button