ശ്രീനഗർ : ഭീകരതക്കെതിരെ കേന്ദ്രത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നയം ജിഹാദിനിറങ്ങിയ യുവാക്കളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് . കുറഞ്ഞ കാലം കൊണ്ട് നിരവധി യുവാക്കളാണ് ഭീകരവാദം ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങിയത് ഓപ്പറേഷൻ ഓൾ ഔട്ട് എന്ന സൈന്യത്തിന്റെ പുതിയ യുദ്ധരീതി യുവാക്കളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നു. ഭീകരരേയും അവരുടെ കമാൻഡർമാരെയും തുടച്ചു നീക്കാൻ തീരുമാനിച്ച് സൈന്യം ആരംഭിച്ച പദ്ധതിയായ ഓപ്പറേഷൻ ഓൾ ഔട്ട് നിരവധി ഭീകരരെ കൊലപ്പെടുത്തിയിരുന്നു.
കശ്മീരിലെ കൊടും ഭീകരരും കമാൻഡർമാരും കഴിഞ്ഞ വർഷം കൊല്ലപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഇത് ഭീകരവാദികൾക്ക് വലിയ ഭീഷണിയാകുന്നുണ്ട്. കീഴടങ്ങാൻ തയ്യാറുള്ളവരെ അനുഭാവത്തോടെ പരിഗണിക്കുകയും ചെയ്യും. ഇത് യുവാക്കളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നുമുണ്ട്. മാതാപിതാക്കളെക്കൊണ്ട് ഭീകരപ്രവർത്തനത്തിലേക്ക് തിരിഞ്ഞ മക്കളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്.
മക്കളുടെ ജീവൻ രക്ഷിക്കാൻ കീഴടങ്ങുകയേ പോം വഴിയുള്ളൂവെന്ന് കുടുംബങ്ങൾക്ക് മനസിലാകുന്നത് സൈന്യത്തിന്റെ പ്രവർത്തനം എളുപ്പമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം 218 ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏഴുവർഷമായുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്
Post Your Comments