പാലക്കാട് : എടിഎം മെഷിന്‍ മൂത്രമൊഴിച്ച് നശിപ്പിച്ച യുവാവ് പിടിയില്‍. ഒലവക്കോട്, ഗായത്രി ഓഡിറ്റോറിയത്തിന് മുന്‍വശത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം മെഷിന്‍ നശിപ്പിച്ച കേസിൽ പാലക്കാട് കാടാങ്കോട്, കരിങ്കരപ്പുള്ളി ദീപ്തത്തില്‍ ദിനു (19 )വിനെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്.
ഈ മാസം ഒന്നാം തിയ്യതി പുലര്‍ച്ചെയാണ് സംഭവം. പ്രവർത്തന രഹിതമായ എ ടി എം മെഷിന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചതില്‍ എന്തോ ദ്രാവകം മെഷിനകത്തേക്ക് ഒഴിച്ചതായി കണ്ടെത്തി. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങളിലൂടെ യുവാവ് മെഷിന്റെ കാഷ് വിഡ്രോ വിന്‍ഡോവിലൂടെ മെഷിനകത്തേക്ക് മൂത്രമൊഴിച്ചതാണെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് അവസാനം പണം പിന്‍വലിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ശേഷം ബാങ്ക് മാനേജര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ മണപ്പുള്ളിക്കാവിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
Read also ;എടിഎം ഇടപാട് : ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തുന്നു
ഒലവക്കോടുള്ള സുഹൃത്തിന്റെ വീട്ടില്‍ ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് പോകുംവഴിയാണ് മെഷീനില്‍ മൂത്രമൊഴിച്ചതെന്ന് പ്രതി കുറ്റം സമ്മതിച്ചു. പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപെട്ട കേസ് എടുത്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read also ;80 ലക്ഷം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ എസ്ബിഐ വായ്പ നിരക്ക് കുറച്ചു
Post Your Comments