ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ഇന്ന് വ്യാപകമാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കുകയാണ് കര്‍ണാടക ട്രാഫിക് പൊലീസ്. സുരക്ഷിതമല്ലാത്ത ഇത്തരം ഹെല്‍മറ്റുകളുടെ ഉപയോഗം പൂര്‍ണമായും തടയുവാനുള്ള നീക്കത്തിലാണ് കര്‍ണാടക ട്രാഫിക് പൊലീസ്. ഇതിന്റെ ഭാഗമായി വാഹന പരിശോധനയില്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് ധരിച്ചുള്ള ഇരുചക്രവാഹന യാത്രികര്‍ക്ക് മേല്‍ ഉദ്യോഗസ്ഥര്‍ പിഴ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്കൊപ്പം തന്നെ ഹാഫ്ഫെയ്സ്/ഓപ്പണ്‍ഫെയ്സ് ഹെല്‍മറ്റുകളും അധികൃതര്‍ പിടിക്കുന്നുണ്ട്. ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ മാത്രമാണ് സുരക്ഷിതമെന്നും ഫുള്‍ഫെയ്സ്ഡ് ഹെല്‍മറ്റുകള്‍ മാത്രമാണ് അനുവദനീയമെന്നും ബംഗളൂരു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments